കേരളം

ഭക്ഷണത്തിന് ചൂടില്ല, തര്‍ക്കം കലാശിച്ചത് ആള്‍ക്കൂട്ടമര്‍ദനത്തില്‍: പത്തനംതിട്ടയില്‍ ആറ് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഭക്ഷണത്തിന് ചൂടില്ലെന്ന പരാതിയെതുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് ആള്‍ക്കൂട്ടമര്‍ദനത്തില്‍. പത്തനംതിട്ടയിലെ റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെത്തിയ ശിവകുമാര്‍ ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെടുകയായിരുന്നു. 

ആദ്യം ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാര്‍ പിന്നീട് അതേ ഹോട്ടലില്‍ കഴിക്കാനെത്തിയ തോട്ടമണ്‍ സ്വദേശി ജിജോമോനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ ജിജോമോന്‍ ബോധരഹിതനായി കുഴഞ്ഞ് വീണു. അതിന് പിന്നാലെ ഹോട്ടല്‍ ഉടമയും ജീവനക്കാരുമടങ്ങുന്ന സംഘം ശിവകുമാറിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.  

മര്‍ദ്ദനത്തില്‍ ശിവകുമാറിന്  സാരമായി പരിക്കേറ്റു. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവകുമാറിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയും ജീവനക്കാരുമടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് റാന്നി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?