കേരളം

രാഖിയുടെ ബാഗ് കണ്ടെത്തി; കണ്ടെടുത്തത് മണ്ണാര്‍ക്കാട് നിന്ന്‌

സമകാലിക മലയാളം ഡെസ്ക്

വെള്ളറട: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളുടെ ബാഗ് പാലക്കാട് മണ്ണാര്‍ക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കണ്ടെത്തി. കൊലപാതകം നടത്തിയതിന് ശേഷം പാലക്കാട്ടേക്ക് പോകവെ ബസില്‍ ബാഗ് ഉപേക്ഷിക്കുകയായിരുന്നു എന്ന് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനേയും കൂട്ടി അന്വേഷണ സംഘം പാലക്കാട്ടേക്ക് പോയിരുന്നു. ബസിന്റെ സീലിങ് റാക്കില്‍ കിടന്നിരുന്ന ബാഗ് ബസ് ജീവനക്കാര്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ സൂക്ഷിക്കുകയായിരുന്നു. ബാഗിനുള്ളില്‍ മാവുപൊടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിരുന്നു. മണ്ഡപത്തില്‍ കടവ് കാട്ടാക്കട റോഡിലെ കുറ്റിച്ചാലില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ബൈക്ക് കണ്ടെത്തിയത്.രാഖിയുടെ മൊബൈല്‍ ഫോണ്‍ വാളിച്ചലിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത