കേരളം

'അവസാനത്തെ അത്താഴം യേശു ദേവന്റെ ആയിരുന്നില്ല; ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ആയിരുന്നു'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ല്ലപ്പെട്ട പ്രത ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ച ദിവസം തന്നെ വഫയുടെ അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. അവസാനത്തെ അത്താഴം യേശു ദേവന്റെ ആയിരുന്നില്ല,ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ആയിരുന്നുവെന്ന് രശ്മിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒറ്റുകൊടുക്കുമെന്ന് വെളിപാടുണ്ടായത് ശിഷ്യരിലൊരാളെക്കുറിച്ചല്ല, കൂട്ടത്തില്‍ ഒരു വ നെക്കുറിച്ചാണ്, ഇനി വരാനിരിയ്ക്കുന്ന ഒരു പാട് പേരെക്കുറിച്ചാണ്
ഒറ്റു കൊടുത്തു  കോഴി കൂവും മുമ്പല്ല, ജാമ്യ വാര്‍ത്ത വന്ന അന്നു തന്നെ..ഇനിയും ഒരുപാട് പേര്‍ ഒറ്റുകാരായ മാറുമെന്ന് രശ്മിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ബഷീര്‍ .. നീ മരിച്ചവനാണ്, നിയമങ്ങളുടെ ആനുകൂല്യം , വാഴ്ത്തുകള്‍ ഒക്കെ ഇനി ആവശ്യം ജീവിച്ചിരിക്കുന്ന, ഇനിയും വാഴ്ത്തപ്പെടാനും ഉയര്‍ത്തപ്പെടാനുമുള്ള അയാള്‍ക്കുള്ളതാണ്... സദയം നീ നിന്നെ മറക്കൂ, ഞങ്ങളും നിന്നെ മറക്കാന്‍ ശ്രമിക്കാം  നിന്നെക്കുറിച്ചുള്ള ഓര്‍മ്മ അയാള്‍ ഞങ്ങളെ അഘോര വിഡ്ഢികളാക്കി എന്നതിന്റെ ഓര്‍മ്മ ദിവസം കൂടെയാണെന്ന് രശ്മിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്്റ്റിന്റെ പൂര്‍ണരൂപം

അവസാനത്തെ അത്താഴം യേശു ദേവന്റെ ആയിരുന്നില്ല,
ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ആയിരുന്നു..
ഒറ്റുകൊടുക്കുമെന്ന് വെളിപാടുണ്ടായത് ശിഷ്യരിലൊരാളെക്കുറിച്ചല്ല, കൂട്ടത്തില്‍ ഒരു വ നെക്കുറിച്ചാണ്, ഇനി വരാനിരിയ്ക്കുന്ന ഒരു പാട് പേരെക്കുറിച്ചാണ് !
ഒറ്റു കൊടുത്തു  കോഴി കൂവും മുമ്പല്ല, ജാമ്യ വാര്‍ത്ത വന്ന അന്നു തന്നെ... ഇനിയും ഒരുപാട് പേര്‍ ഒറ്റുകാരായ മാറും...
ഓണത്തിന്റെ/ ക്രിസ്തുമസ്സിന്റെ / പുതുവര്‍ഷപ്പിറവിയുടെ മാധ്യമ ഉത്സവസദസ്സില്‍ അയാളുണ്ടാവും  ക്രൂശിതനായ സത്യസന്ധന്റെ , നിഷ്‌കളങ്കന്റെ പരിവേഷത്തില്‍. അയാള്‍! നിന്നെ വഴിവക്കിലെ ഒരു ഒഴിഞ്ഞ കൊക്കോ കോള കുപ്പിയുടെ ലാഘവത്തോടെ ഇടിച്ചു തെറിപ്പിച്ചവന്‍, സ്വന്തം സുഹൃത്തിനെ ഒറ്റിയവന്‍, പ്രിവിലേജുകളെ വ്യഭിചരിച്ചവന്‍..
ബഷീര്‍ .. നീ മരിച്ചവനാണ്, നിയമങ്ങളുടെ ആനുകൂല്യം , വാഴ്ത്തുകള്‍ ഒക്കെ ഇനി ആവശ്യം ജീവിച്ചിരിക്കുന്ന, ഇനിയും വാഴ്ത്തപ്പെടാനും ഉയര്‍ത്തപ്പെടാനുമുള്ള അയാള്‍ക്കുള്ളതാണ്... സദയം നീ നിന്നെ മറക്കൂ, ഞങ്ങളും നിന്നെ മറക്കാന്‍ ശ്രമിക്കാം  നിന്നെക്കുറിച്ചുള്ള ഓര്‍മ്മ അയാള്‍ ഞങ്ങളെ അഘോര വിഡ്ഢികളാക്കി എന്നതിന്റെ ഓര്‍മ്മ ദിവസം കൂടെയാണ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ