കേരളം

പിന്‍ഗാമിയായി വീണ്ടും വി ആര്‍ പ്രേംകുമാര്‍ ; പുതിയ സര്‍വേ ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സര്‍വേ ഡയറക്ടറായി വി ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശ്രീറാമിന് പകരം പ്രേംകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചത്. 

ഇത് രണ്ടാം തവണയാണ് ശ്രീറാം ഇരുന്ന കസേരയിലേക്ക് പ്രേംകുമാര്‍ നിയോഗിക്കപ്പെടുന്നത്.  നേരത്തെ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വിവാദങ്ങളെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ടപ്പോള്‍, പ്രേംകുമാറിനെയാണ് പകരം ദേവികുളം സബ് കളക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ പ്രേംകുമാറും കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് തുടരുകയായിരുന്നു. 

കയ്യേറ്റങ്ങളുടെ പേരില്‍ എസ് രാജേന്ദ്രന്‍, ജോയ്‌സ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രേംകുമാറിനെതിരെ രംഗത്തുവന്നിരുന്നു. കൊട്ടാക്കമ്പൂരിലെ വിവാദഭൂമി കൈയേറ്റത്തില്‍ ഹിയറിങ് നടക്കുന്നതിനിടെയാണ് പ്രേകുമാറിനെ ദേവികുളം സബ്കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത്. ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള അഡി. ഡിസ്ട്രിക് മജിസ്‌ട്രേറ്റായാണ് നിയമിച്ചത്.  പ്രേംകുമാറിന് പകരം രേണുരാജിനെ ദേവികുളത്ത് സബ് കളക്ടറായി നിയമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍