കേരളം

യുപിഎസ് സി പരീക്ഷയിൽ ഒന്നാം ‌റാങ്ക് മലയാളിക്ക്; കേരളത്തിന് അഭിമാന നേട്ടം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: യുപിഎസ്‍സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‍സിയുടെ കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷ ലക്ഷ്മി എഴുതുന്നത്. സിവില്‍ സര്‍വീസ് ആണ് ലക്ഷ്മിയുടെ ലക്ഷ്യമെന്ന് ലക്ഷ്മി പറയുന്നു.

എഴുത്ത് പരീക്ഷയില്‍ വിജയിച്ച ലക്ഷ്മി ഏപ്രിലില്‍ അഭിമുഖ പരീക്ഷയിലും പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം വന്നത്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്‍റ് പദവിയില്‍ ജോലി ലഭിക്കും. എങ്കിലും സിവില്‍ സര്‍വീസ് ആണ്  ലക്ഷ്യമെന്നതുകൊണ്ട്  പരിശീലനത്തിന് ചേരുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ