കേരളം

സുപ്രീംകോടതി വിധി ഏഴുദിവസത്തിനകം നടപ്പാക്കണം, അന്ത്യശാസനവുമായി ഓര്‍ത്തഡോക്‌സ് സഭ; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാക്കോബായ സഭയുമായി ബന്ധപ്പെട്ട സഭാതര്‍ക്കത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ അന്ത്യശാസനം. ഏഴുദിവസത്തിനകം വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് കത്തില്‍ ഓര്‍ത്തഡോക്്‌സ് സഭ മുന്നറിയിപ്പ് നല്‍കുന്നു.

ജൂലൈ രണ്ടിനാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത്. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഈ കത്ത് കിട്ടി ഏഴുദിവസത്തിനകം സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഓര്‍ത്തഡോക്‌സ് സഭ സര്‍്ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് പകരം പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇത് കോടതി വിധിക്ക് വിരുദ്ധമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. 

2017ലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ആദ്യ വിധി വന്നത്. എന്നാല്‍ ഇത് നടപ്പാക്കാതെ സര്‍്ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ച് ജൂലൈയില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം