കേരളം

ഇന്ന് ഒന്‍പത് ജില്ലകളിലും നാളെ ഏഴു ജില്ലകളിലും റെഡ് അലര്‍ട്ട്; 24 മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നും നാളെയും വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട്, വയനാട് ,കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ വരെ വരുന്ന അതിതീവ്രമഴയ്ക്ക് സാധ്യതയുളളതായി പ്രവചിക്കുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഞായറാഴ്ച എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും, ചൊവ്വാഴ്ച എറണാകുളം , ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 

ഇന്ന് തിരുവനന്തപുരം ,കൊല്ലം എന്നീ ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍,കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു