കേരളം

നീരൊഴുക്ക് കുറഞ്ഞു, മലമ്പുഴ ഡാം ഉടൻ തുറക്കില്ല; ജാ​ഗ്രതാ നിർദേശം പിൻവലിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : മലമ്പുഴ  ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ അണക്കെട്ട് ഉടൻ തുറക്കില്ല. ഇതേത്തുടർന്ന് ഇവിടെ പ്രഖ്യാപിച്ചിരുന്ന ജാ​ഗ്രതാ നിർദേശം പിൻവലിച്ചതായി അധികൃതർ അറിയിച്ചു. 

ഡാമിലെ ജലനിരപ്പ് 112 .95 മീറ്ററിലെത്തുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ നേരത്തെ അറിയിച്ചിരുന്നും. എന്നാൽ നിലവിലെ സ്ഥിതിയിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് അധിക‌ൃതരുടെ വിലയിരുത്തൽ. 

മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്കാണ് ജാഗ്രത നിർദ്ദേശ നൽകിയിരുന്നത്. ഭാരതപ്പുഴ കരകവിഞ്ഞതോടെ പട്ടാമ്പിപാലം വഴിയുള്ള ഗതാഗതം നിരോധച്ചിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി