കേരളം

മാനന്തവാടിയില്‍ പെയ്തത് 259 മില്ലി മീറ്റര്‍ മഴ; വ്യാഴാഴ്ച സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ചെത്തിയ മഴ ഏറ്റവും കൂടുതല്‍ ശക്തമായത് വയനാട് ജില്ലയില്‍. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും, വൈത്തിരിയില്‍ 244 മില്ലി മീറ്റര്‍ മഴയുമാണ് വ്യാഴാഴ്ച ലഭിച്ചത്. 

വയനാട്ടിലെ കുപ്പാടിയില്‍ 188 മില്ലി മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലയവയില്‍ 121.1 മില്ലി മീറ്റര്‍ മഴ പെയ്തു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങളില്‍ വയനാടിന് പിന്നില്‍ ഇടുക്കിയാണ്. ഇടുക്കി പീരുമേടില്‍ 186 മില്ലി മീറ്ററും, മൂന്നാറില്‍ 194 മി മീറ്റര്‍ മഴയുമാണ് ലഭിച്ചത്. മയിലാടുംപാറയില്‍ 92 മി മീറ്ററും പഴ പെയ്തു. 

കണ്ണൂര്‍ ഇരിക്കൂറില്‍ 156 മി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നിലമ്പൂരാണ്. 106.2 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ വ്യാഴാഴ്ച പെയ്തത്. തൃശൂരില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വെള്ളാനിക്കരയിലാണ്, 81.3 മീറ്റര്‍. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ 86 മി മീറ്റര്‍ മഴയും, ആലുവയില്‍ 64 മില്ലി മീറ്ററും, കൊച്ചിയില്‍ 66.7 മി മീറ്റര്‍ മഴയും ലഭിച്ചു. 

118.4 മില്ലി മീറ്റര്‍ മഴയാണ് കാഞ്ഞിരപ്പള്ളിയില്‍ ലഭിച്ചത്. പത്തംതിട്ട കോന്നിയില്‍ 91 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയില്ല. ഇവിടെ റെഡ് അലേര്‍ട്ട് തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ