കേരളം

ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട് ; അണക്കെട്ട് ഇന്നു തുറക്കും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കും. സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് അണക്കെട്ട് തുറക്കുന്നത്. ഡാം തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ഡാം തുറക്കുന്നതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അണക്കെട്ട് തുറക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.  8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

ഇതിനകം അണക്കെട്ടിന് സമീപമുള്ള ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ട്. 
സമീപനദികളിലെ ഇരുകരകളിലെയും താമസക്കാര്‍ ജാഗ്രത പാലിക്കണം. ഡാം ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 9496011981, 04936 274474 (ഓഫിസ്) 

എന്നാല്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം തുറക്കില്ല. മലമ്പുഴ ഡാമിലെ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. പാലക്കാട്ടെ പുഴകളിലേയും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കക്കയത്ത് കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളിലായി ഉരുള്‍പൊട്ടി. പവര്‍ഹൗസില്‍ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. കക്കയം വാലിയിലും ഉരുള്‍പൊട്ടലുണ്ടായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ