കേരളം

മറ്റുളളവരെ രക്ഷിക്കാന്‍ വെളളത്തില്‍ ഇറങ്ങുന്നവരേ...നിങ്ങളുടെ ജീവനും വിലപ്പെട്ടതാണ്; ഈ മുന്‍കരുതല്‍ ഉറപ്പായും സ്വീകരിക്കണം... 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നിജില്ലകളില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഇതോടെ കഴിഞ്ഞവര്‍ഷത്തെ പ്രളയത്തെ ഓര്‍മ്മിപ്പിക്കുന്നവിധത്തില്‍ രക്ഷാപ്രവര്‍ത്തനവും സജീവമാകുകയാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. 

പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അഴുക്ക് വെള്ളത്തിലൂടെ രോഗം പകരാന്‍ സാധ്യത കൂടുതലുള്ളതിനാലാണ് മുന്‍കരുതലായി ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  

ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍ വെറും വയറ്റില്‍ ഗുളിക കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണശേഷം മാത്രം കഴിക്കണം.
ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.(ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചില്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണിത്.) പതിനാല് വയസ്സിന് മുകളിലുളളവര്‍ ആഴ്ചയില്‍ 200mg കഴിക്കണം. 8 വയസ്സുമുതല്‍ 14 വയസ്സുവരെയുളളവര്‍ ആഴ്ചയില്‍ 100mg മാത്രമേ കഴിക്കാവൂ എന്നും എട്ടുവയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഈ ഗുളിക നല്‍കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി