കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; 18 ട്രെയിനുകള്‍ റദ്ദാക്കി ; നിരവധി തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇതുവരെ 18 ട്രെയിനുകളാണ് റദ്ദാക്കിയത്. ഷൊര്‍ണൂര്‍ വഴി പോകുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ഏതാനും ട്രെയിനുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തൂവെന്നും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം- കണ്മൂര്‍ ജനശതാബ്ധി അടക്കം റദ്ദാക്കിയിട്ടുണ്ട്. 

പലയിടങ്ങളിലും മരം വീണും മറ്റും തടസ്സപ്പെട്ട ട്രാക്കുകളില്‍ പണി പുരോഗമിക്കുകയാണ്. ഇതിനാല്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. അതേസമയം ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം ുനസ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഹൃസ്വദൂര ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരം ബാലരാമപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. 

യാത്രക്കാര്‍ക്ക് ബന്ധപ്പെടാന്‍ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറപ്പെടുവിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്. 1072, 9188292595, 9188293595

റദ്ദാക്കിയ ട്രെയിനുകള്‍ : 

തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍, പാലക്കാട്എറണാകുളം മെമു, കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്,കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്, തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി,  തിരുവനന്തപുരംമുംബൈ സിഎസ്ടി എക്‌സ്പ്രസ്, തുടങ്ങിയവയാണ്. 

തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. തിരുവനന്തപുരം-ഹൈദരബാദ് ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല. വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല. നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രം. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്  വടക്കാഞ്ചേരി വരെ മാത്രം. കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു. തിരുനല്‍വേലിപാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ലെന്നും റെയില്‍വേ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ