കേരളം

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍: എവിടെയിറങ്ങിയാലും 150 രൂ ടിക്കറ്റ്; ദുരിത പെയ്ത്തിലും മലബാറിലെ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള

സമകാലിക മലയാളം ഡെസ്ക്

പെരുമഴക്കെടുതിയിലും മലബാറില്‍ സ്വകാര്യ ബസുകള്‍ കൊള്ള നടത്തുന്നുവെന്ന് പരാതി. നിരവധിപേരാണ് ബസുകാരുടെ അമിത ചാര്‍ജ് ഈടാക്കലുകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്-കുറ്റിയാടി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ അമിത ചാര്‍ജ് ഈടാക്കിയെന്നും ഇത് ചോദ്യം ചെയ്തവരെ ഇറക്കിവിട്ടെന്നും മുഹമ്മദ് ഹതിഫ് എന്നയാള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

മുഹമ്മദിന്റെ പോസ്റ്റ് ഇങ്ങനെ: 

സ്വകാര്യ ബസുകള്‍ കൊള്ള നടത്തുന്നു

അധികൃതര്‍ കാണും വരെ ഷെയര്‍ ചെയ്യൂ... ഇല്ലെങ്കില്‍...

സ്വകാര്യ ബസുകളില്‍ മിനിം ചാര്‍ജ്ജ് 50 രൂപ ചോദിക്കുന്നു. അല്ലാത്തവരെ ബസില്‍ കയറ്റുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നും ഇന്നലെയുമായി കുറ്റ്യാടി റൂട്ടിലാണ് പ്രധാന പരാതി ഉയര്‍ന്നത്.

ഇന്നലെ രാത്രി എനിക്കും ഈ അനുഭവം ഉണ്ടായി. പാവങ്ങാട് വരെ മറ്റൊരു വണ്ടിയില്‍ എത്തിയെങ്കിലും നാട്ടിലേക്ക് പോകാന്‍ബസ് കാത്തു നിന്നു. പക്ഷെ കുറ്റ്യാടി റൂട്ടിലേക്കുള്ള

KL‍ 56- D- 6791 നമ്പര്‍

ബസിലെ കണ്ടക്ടര്‍ മിനിമം 50 രൂപ തരണമെന്ന് പറഞ്ഞു ഞാനടക്കമുള്ള യാത്രക്കാരെ ഇറക്കി വിട്ടു. ഇന്നലെ അത്തോളി റൂട്ടിലേക്ക് പോകേണ്ട സുഹൃത്തിന്റെ അനുഭവമാണിത്. പ്രളയത്തിന്റെ മറവില്‍ ബസുകാരുടെ കൊള്ള അവസാനിപ്പിക്കണം.

സുഹൃത്ത് കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് യാത്ര ചെയ്തപ്പോള്‍ 150രൂപ നല്‍കേണ്ടിവന്നെന്ന് മുഹമ്മദ് അജ്മല്‍ എന്നയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇതേ റൂട്ടില്‍ താന്‍ കെഎസ്ആര്‍ടിസി  ബസില്‍ യാത്ര ചെയ്തപ്പോള്‍ നൂറില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയതെന്നും അജ്മല്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ കൊള്ളയുടെ വിവരങ്ങള്‍ കോഴിക്കോട് കലക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. 

അജ്മലിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

ഒരു സുഹൃത്ത്‌ കോഴിക്കോട്‌ നിന്ന് ഗുരുവായൂരിലെക്ക്‌ പ്രൈവറ്റ്‌ ബസ്‌ കയറിയതിന്‌ കൊടുത്ത ടിക്കറ്റ്‌ ആണ്‌.. എവിടെ ഇറങ്ങിയാലും 150 രൂപയാണത്രെ!ഞാനിന്ന് ഈ റൂട്ടിൽ KSRTC യിൽ യാത്ര ചെയ്തതാണ്‌..(ഫാസ്റ്റ്‌ പാസഞ്ചർ- ചാർജ്ജ്‌ 100ൽ താഴെ)ഡബിൾ ചാർജ്ജ്‌ ഈടാക്കേണ്ട റിസ്ക്‌ ഒന്നും കോഴിക്കോട്‌ തൃശൂർ റൂട്ടിൽ ഇല്ല..പോരാത്തതിന്‌ ആളുകൾ ഒരുപാടും..

ബസ്‌: AWAFI
നമ്പർ : KL10 AV 637

പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ!

Update: Kozhikode Collector fb page has messaged me asking contact number.. I have provided details..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ