കേരളം

അമിത് ഷാ എത്താത്തത് മനഃപൂര്‍വം ; സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിനെതിരെ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരളം വീണ്ടും മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും കഷ്ടപ്പെടുകയാണ്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്താത്തത് മനഃപൂര്‍വമെന്ന് സിപിഎം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയത് എന്നും സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.  

സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നുവെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നുവെന്നും, അതിനാല്‍ നിധിയിലേക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് വ്യാജപ്രചാരണം സജീവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

അതേസമയം ദുരന്തമുഖത്ത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. ദുരന്ത നിവാരണത്തിന് ഏകോപനമില്ല. എല്ലാം അപര്യാപ്തമാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സേവാഭാരതിയെ തടയുന്നത് എന്തിനെന്ന് വ്യക്തമാക്കണം. 

ദുരന്തം നേരിടാന്‍ ഒന്നിച്ചു നിന്നവരെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആര്‍എസ്എസ്എസ് സഹായം വേണ്ടെങ്കില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍എസ്എസുകാരല്ലേ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി