കേരളം

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി ; മണ്ണിനടിയില്‍ ഇനിയും 50 പേരെന്ന് സംശയം ; തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : കനത്തമഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണിനടിയില്‍ ഇനി 50 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 

ആറു വിഭാഗമായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ഓരോ വിഭാഗത്തിലും 20 പേര്‍ വീതമുണ്ട്. സൈന്യവും എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളും നാട്ടുകാരും പൊലീസുമെല്ലാം സഹകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. 

പുത്തുമലയില്‍ പത്തുപേര്‍ മരിച്ചു. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനം സുഗമമായി പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ