കേരളം

പ്രളയം : ഭക്ഷണം പോലുമില്ലാതെ മൂന്നു ദിവസം കെട്ടിടത്തിന് മുകളില്‍ ; മധ്യവയസ്‌കനെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ ശ്രീകണ്ഠാപുരം ടൗണ്‍ വെള്ളത്തില്‍ മുങ്ങിയതോടെ മൂന്നുദിവസം ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിന് മുകളില്‍ കഴിഞ്ഞയാളെ രക്ഷപ്പെടുത്തി.  കോഴിക്കോട് കുന്നമംഗലം നെല്ലിക്കോട്ട് വിനോദനെ (60) യാണ് പൊലീസ് സംഘം രക്ഷപ്പെടുത്തിയത്. ശ്രീകണ്ഠാപുരം ടൗണിലെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലാണ് ഇയാള്‍ മൂന്നുദിവസം കഴിച്ചുകൂട്ടിയത്. 

കൂലിപ്പണിക്ക്  ഇവിടെ എത്തിയതായിരുന്നു. മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നായിരുന്നു വിനോദന്‍ ഭക്ഷണം കഴിച്ചിരുന്നത്.  മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍  ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

വെള്ളം കുറഞ്ഞതോടെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘമാണ് ഇയാളെ കണ്ടത്. തുടര്‍ന്ന് പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കൊട്ടൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ