കേരളം

പ്രളയക്കെടുതികള്‍ക്കിടയില്‍ ഇന്ന് സംസ്ഥാനത്ത് ബലിപെരുന്നാള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണുണ്ടായത്. പ്രളയ ദുരിതങ്ങള്‍ക്ക് നടുവിലാണ് സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേരും ഇത്തവണത്തെ പെരുന്നാളിന് ദുരിതാശ്വാസ ക്യാപുകളിലാണ്. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍. 

വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയിട്ടുണ്ട്. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും മറ്റും പെരുന്നാളിന്റെ തിരക്കില്ല.

പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളില്‍ ഒത്ത്‌ചേര്‍ന്ന് ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഇത്തവണ പെരുന്നാള്‍ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവര്‍ക്ക് പരമാവധി സഹായമെത്തിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു