കേരളം

എടിഎമ്മില്‍ വെള്ളം കയറിയാലും കുഴപ്പമില്ല: പണം പെട്രോള്‍ പമ്പിലും കിട്ടും  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശക്തമായ മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് പലയിടത്തും വെള്ളം കയറി എടിഎം മെഷീനുകള്‍ തകരാറിലായ നിലയിലാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണമെടുക്കാമെന്ന് എസ്ബിഐ അറിയിച്ചു. പെട്രോള്‍ പമ്പുകളിലും കടകളിലുമുള്ള എസ്ബിഐ പിഒഎസ് മെഷീനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണമെടുക്കാനുള്ള സൗകര്യമുള്ളതായി അധികൃതര്‍ അറിയിച്ചു.

ഓരോ ഇടപാടിനും അഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് കടയുടമക്കും പെട്രോള്‍ പമ്പിനും ബാങ്ക് നല്‍കും. നേരത്തേ നിലവിലുള്ള സേവനമാണിതെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി. പിഒഎസ് മെഷീനില്‍ സെയില്‍ ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ എടുത്താലാണ് ഈ സേവനം ലഭ്യമാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം