കേരളം

ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു നികുതി വേണ്ട; ഹര്‍ജിയുമായി യേശുദാസ് ഹൈക്കോടതിയില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജീവന്‍ രക്ഷാ മരുന്നുകളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്കു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വിപണിയില്‍ ലഭ്യമായ മരുന്നുകള്‍ കിട്ടാത്തതുകൊണ്ട് ഒരാളും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മരുന്നുകളുടെ വില കുറയാന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നയരൂപീകരണം നടത്തുന്നുണ്ടെങ്കിലും അതു ഫലപ്രദമായി നടപ്പാക്കുന്നില്ല. മരുന്നുകളുടെ വില മൂലം കാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കാന്‍സര്‍ മരുന്നുകളെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളെയും കേന്ദ്ര നികുതിയില്‍നിന്നും ഇറക്കുതി, എക്‌സൈസ് തീരുവകളില്‍നിന്നും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ