കേരളം

ദുരന്ത മേഖലകളിലേക്ക് മുഖ്യമന്ത്രി‌: വയനാടും മലപ്പുറവും ഇന്ന് സന്ദർശിക്കും, റവന്യൂമന്ത്രിയും ഡിജിപിയും സംഘത്തിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുരന്തബാധിത മേഖലകളിൽ സന്ദര്‍ശനം നടത്തും. വയനാട്ടിലും മലപ്പുറം ജില്ലയിലെ ഭൂതാനത്തും മുഖ്യമന്ത്രി സന്ദര്‍ശിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. 

വ്യോമസേനയുടെ AN32 വിമാനത്തിൽ തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച സംഘം ഒന്‍പത് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും.  ഹെലികോപ്റ്റര്‍ മാര്‍ഗം സുല്‍ത്താന്‍ബത്തേരിയിലെത്തി മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തുന്ന സംഘം ഉരുള്‍പൊട്ടലുണ്ടായ ഭൂതാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ