കേരളം

പ്രളയബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കും; പി തിലോത്തമന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അധിക ധാന്യത്തിനായി കേന്ദ്രത്തിന് കത്തയച്ചതായും നിലവില്‍ സംസ്ഥാനത്ത് ഭക്ഷധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും പി തിലോത്തമന്‍ ആലപ്പുഴയില്‍ പ്രതികരിച്ചു.

സംസ്ഥാനത്താകെ 1332 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടര ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരണം 88 ആയി.  ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൃശ്ശൂരില്‍ പാടശേഖരത്തില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയയാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 20 ആയി. 

നാളെ സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളത്ത് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 15 ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും, മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി