കേരളം

മഴക്കെടുതികളിലെ മരണത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്; നാല് വര്‍ഷത്തെ കണക്ക് ഞെട്ടിക്കുന്നത്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി മാറുന്ന കാലാവസ്ഥ സംസ്ഥാനത്തെ എത്രമാത്രം പിടിച്ചുലയ്ക്കുന്നുവെന്ന് വ്യക്തമാക്കി മഴക്കെടുതികളില്‍ മരിച്ചവരുടെ കണക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിന് ഇടയില്‍ മഴക്കെടുതികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. 

നാല് വര്‍ഷത്തിന് ഇടയില്‍ സംസ്ഥാനത്ത് മരിച്ചത് 813 പേര്‍. 970 പേര്‍ മരിച്ച ബിഹാറാണ് ഒന്നാമത്. 2016 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലാണ് മരണസംഖ്യ കൂടുതല്‍ ഉയര്‍ന്നത്. 477 പേരാണ് സംസ്ഥാനത്ത് 2018-19ലെ പ്രളയക്കെടുതികളില്‍പ്പെട്ട് മരിച്ചത്. 2017-18ല്‍ 221 പേര്‍ മരിച്ചു. 2016-17ല്‍ 48 പേരാണ് മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്ത് മരിച്ചത്. 2019-20 ജൂലൈ വരെ 10 പേര്‍ സംസ്ഥാനത്ത് മരിച്ചെന്നാണ് കണക്ക്. 

(2016 മുതല്‍ 2019 ജൂലൈ വരെ) 

ബിഹാര്‍                            970

കേരളം                             726

ബംഗാള്‍                           663

മഹാരാഷ്ട്ര                      522

ഹിമാചല്‍പ്രദേശ്               458

ഗുജറാത്ത്                        418

അസം                             367

തമിഴ്‌നാട്                        363

ഉത്തര്‍പ്രദേശ്                   315

ഉത്തരാഖണ്ഡ്                  251

കര്‍ണാടക                      204

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം