കേരളം

പാര്‍ട്ടി ലെവിയില്‍ ഇളവ് വേണം, ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു: ബിനോയ് വിശ്വം

സമകാലിക മലയാളം ഡെസ്ക്

മാസത്തെ രാജ്യസഭ എംപി ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. 'അലവന്‍സ് ഉള്‍പ്പെടെ 1,89,000 രൂപയാണ് എന്റെ ശമ്പളം. ഇതില്‍ 1,00,000രൂപ പാര്‍ട്ടി ലവിയായി നല്‍കാറുണ്ട്. പാര്‍ട്ടി അനുവാദത്തോടെ ഇത്തവണ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ  മുന്‍ എംപി ഇന്നസെന്റ് ദുരിതാശ്വാസ നിധിയിലേക്ക് ഒരുവര്‍ഷത്തെ എംപി പെന്‍ഷന്‍ നല്‍കിയിരുന്നു. മൂന്നുലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസിനാണ് അദ്ദേഹം പണം കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം