കേരളം

ദുരിതാശ്വസ ക്യാമ്പിലെ പണപ്പിരിവ്: സിപിഎം നേതാവിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന് എതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

വിഷയത്തില്‍ ഓമനക്കുട്ടനെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു. ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു.

സിവില്‍ സപ്ലൈസില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള വണ്ടി വാടകയായി പണം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരില്‍ നിന്നും പണം പിരിച്ചത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നതെന്നും ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മുന്‍കാലങ്ങളിലും ഇങ്ങനെയാണ് ചെയ്തിരുന്നതെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടികവര്‍ഗകോളനി നിവാസികളാണ് കുറുപ്പന്‍കുളങ്ങര ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ഓമനക്കുട്ടനായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലും ഈ ക്യാമ്പിന്റെ സംഘാടകന്‍. അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയതായി ഓമനക്കുട്ടന്‍ സമ്മതിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍ നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു