കേരളം

നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ജില്ലാടിസ്ഥാനത്തിലുളള വിവരങ്ങള്‍ അറിയാം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുട്ടനാടിന് പുറമേ മഴക്കെടുതി ഏറ്റവുമധികം നേരിടുന്ന നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ മറ്റ് താലൂക്കുകളില്‍ ക്യാമ്പുകള്‍ ആയും കളക്ഷന്‍ സെന്ററുകളുമായും പ്രവര്‍ത്തിക്കുന്നതും റസ്‌ക്യ്ൂ ടീം താമസിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആറ് സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ജിഎല്‍പിഎസ് വട്ടപ്പറമ്പ്, പ്രാരമ്പുശ്ശേരി അങ്കണവാടി, എന്‍എസ്എസ് എച്ച്എസ്എസ് പാറക്കടവ്, ജി യു പി എസ് കുറുമശ്ശേരി, സെന്റ് മേരീസ് എല്‍പിഎസ് തുതിയൂര്‍, ജെ ബി എസ് ആമ്പല്ലൂര്‍ എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ക്കും ഇത് ബാധകമാണ്. ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍