കേരളം

ഇനി പിരിവെടുക്കേണ്ടിവരില്ല; തെറ്റിദ്ധാരണയ്ക്ക് പ്രായശ്ചിത്തം, ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

ലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളയച്ച് ഡിവൈഎഫ്‌ഐ. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ ഓട്ടോയ്ക്ക് കാശ് നല്‍കാന്‍ പണപ്പിരിവ് നടത്തിയതിനെത്തുടര്‍ന്ന് ചര്‍ച്ചയായ ക്യാമ്പാണിത്. അവശ്യ സാധനങ്ങള്‍ ഒന്നുംതന്നെ എത്താത്തതിനെ തുടര്‍ന്ന് ക്യാമ്പിലെ അന്തേവാസികള്‍ തന്നെ പിരിവിട്ട സാധനങ്ങള്‍ വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോയ്ക്ക് കാശ് കൊടുക്കാനായിരുന്നു ഓമനക്കുട്ടന്‍ പിരിവ് നടത്തിയത്. 

എഴുപത് രൂപ പിരിക്കുന്നതിന്റെ വീഡിയോ എടുത്ത് ദുരുദ്ദേശപരമായി ഷെയര്‍ ചെയ്തത് തെറ്റിദ്ധാരണ  പരത്തുകയും ചാനലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും പാര്‍ട്ടി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സത്യാവസ്ഥ പുറത്തുവന്നതോടെ ഓമനക്കുട്ടന് എതിരായ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടായി. പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ക്യാമ്പിലേക്ക് അവശ്യസാനങ്ങളുമായി ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി എത്തിയത്. 

അരി, പലവ്യഞ്ജനം, പായ, ബ്ലീച്ചിങ് പൌഡര്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ആദ്യ ലോഡിലെ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി