കേരളം

'കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മമരം ആശാന്മാര്‍'; ട്രോളുമായി വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്കായി സാലറി ചാലഞ്ച് വഴി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക കെഎസ്ഇബി വകമാറ്റിയതിനെ ട്രോളി  കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാര്‍ എന്നുപറഞ്ഞ് ചിത്രം സഹിതമായിരുന്നു ബല്‍റാമിന്റെ ട്രോള്‍. 

സാലറി ചാലഞ്ച് വഴി കിട്ടിയ 132 കോടി രൂപ പത്ത് മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നില്ല. ഈ തുക ഉടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് കെഎസ്ഇബി പണം സമാഹരിച്ച തുടങ്ങിയത്. ഇതില്‍, വെറും 10 കോടി 23 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. പത്തു മാസമായി ജീവനക്കാരില്‍ നിന്നു പിടിച്ച 132 കോടി 46 ലക്ഷം രൂപ കെഎസ്ഇബി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസമാകേണ്ട തുകയാണ് കെഎസ്ഇബി മാസങ്ങളായി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്. ഭീമമായ ഈ തുകയ്ക്ക് കിട്ടിയ പലിശ എത്രയെന്നും കെഎസ്ഇബി വ്യക്തമാക്കുന്നില്ല. ഒന്നിച്ചൊരു വലിയ തുക നല്‍കാന്‍ വേണ്ടിയാണ് എല്ലാ മാസവും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത