കേരളം

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ക്ക് വധഭീഷണിയെന്ന് പരാതി, അന്വേഷണം വേണമെന്നാവശ്യം

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് എന്ന നിലയില്‍ വീഡിയോ പകര്‍ത്തിയ യുവാവിന് നേരെ വധഭീഷണിയെന്ന് പരാതി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് വി വി ഗ്രാം കോളനിയിലെ വി മനോജിന് നേര്‍ക്ക് വധഭീഷണിയുണ്ടെന്ന് മാതാവ് പത്മാക്ഷി പറയുന്നു. 

അജ്ഞാത വ്യക്തി നേരിട്ടെത്തി ഭീഷണി മുഴക്കിയെന്നാണ് ഇവര്‍ പറയുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കാനാണ് ശ്രമമെന്നും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ സത്യാവസ്ഥ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അധികാരകള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു. 

ക്യാമ്പിലുണ്ടായ ദുരനുഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് മനോജ് പറയുന്നത്. സര്‍ക്കാരിനോടും, ഓമനക്കുട്ടനോടും വിദ്വേഷമില്ല. അമ്മയോട് പിരിവ് ചോദിച്ചപ്പോഴാണ് ദൃശ്യം പകര്‍ത്തിയത്. ഇത് പ്രചരിപ്പിച്ചത് എങ്ങനെയാണെന്നും, മറ്റാരെങ്കിലും ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്നും അറിയില്ല. വില്ലേജ് അധികൃതരെ ഈ ദൃശ്യം കാണിച്ച് പിരിവ് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം