കേരളം

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. മാലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുകയായിരുന്നു. 

ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ ഇതേകാര്യം പറഞ്ഞ് സുനില്‍ തട്ടിപ്പ് നടത്തി. ഒടുവില്‍, നഗരസഭാ ചെയര്‍മാന്റെ പരാതിയിന്‍മേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍