കേരളം

അയ്യങ്കാളി ജയന്തി: അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധിയില്ല, പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അയ്യങ്കാളി ജയന്തിദിനമായ 28ന് സംസ്ഥാനത്തെ അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധിയില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രവൃത്തിദിനമായ അന്ന് എല്ലാ സ്‌കൂളുകളിലും അയ്യങ്കാളിയെക്കുറിച്ച് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു.

മഹാന്മാരുടെ ജീവിതാനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ പറഞ്ഞു. പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ള മഹാന്മാരുടെ ജയന്തിസമാധി ദിനങ്ങളില്‍ സംഘടനയ്ക്കുകീഴിലുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളും പ്രവൃത്തിദിനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സെപ്റ്റംബര്‍ ആറിന് ഓണാവധിക്ക് സ്‌കൂളടയ്ക്കും. ഓണാവധി ഏഴുദിവസമായി കുറയ്ക്കുമെന്നും രാമദാസ് കതിരൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി