കേരളം

പി രാജുവിന്റെ വിദേശയാത്ര; പാസ്‌പോര്‍ട്ട് ഓഫീസര്‍ വെള്ളിയാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയ്ക്ക് മുമ്പ് പി രാജുവിന് പാസ്‌പോര്‍ട്ട് ഓഫീസറുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാം. രാജുവിന്റെ മറുപടി കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനം. 

തനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കാര്യം പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്ന് പി രാജു കോടതിയില്‍ അറിയിച്ചു.  

എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിലെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പി രാജു അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ ഈ കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും