കേരളം

പ്രളയം തകര്‍ത്ത റോഡുകളില്‍ ബസ് സര്‍വീസ് തുടങ്ങി; ചൂരല്‍മല റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. മേപ്പാടി-മുണ്ടക്കൈ റൂട്ടിലാണ് ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ബസ്സുകള്‍ സര്‍വീസ് ആരംഭിക്കാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു.

പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതിനാലും ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചതിനാലും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങുകയാണ്. പുത്തുമലയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയാകെ ഞെട്ടലിലായിരുന്നു. 12 പേരാണ് പുതുമല അപകടത്തില്‍ മരിച്ചത്. അഞ്ച് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു