കേരളം

മുത്തലാഖ് കേസ്; യുവതിക്കെതിരെ പള്ളി കമ്മറ്റി, വിവാഹ മോചനം നടന്നിട്ടില്ലെന്ന് വാദം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസില്‍ യുവതിക്കെതിരെ പള്ളിക്കമ്മറ്റി. വിവാഹ മോചനം നടന്നിട്ടില്ലെന്നും മുത്തലാഖ് നടപടിക്ക് സാധുതയില്ലെന്നും നെല്ലിക്കുത്ത് പള്ളി കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.  

മുത്തലാഖ് നിരോധനനിയമപ്രാകാരം കൊടിയത്തൂര്‍ ചെറുവാടി സ്വദേശി കെ ഉസാമിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമാരനല്ലൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്.

യുവതിയുടെ പരാതിക്ക് സ്വന്തം മഹല്ലില്‍ നിന്ന് പിന്തുണയില്ലെന്ന് ഇതോടെ വ്യക്തമായി. അതേസമയം, മുത്തലാഖ് ചൊല്ലിയില്ലെന്ന ഉസാമിന്റെ വാദത്തെ തള്ളി യുവതി രംഗത്തെത്തി. ചൊല്ലിയത് മുത്തലാഖ് തന്നെയാണെന്നും ആഗസ്റ്റ് ഒന്നിന് വീട്ടിലെത്തിയാണ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി വ്യക്തമാക്കി. 

കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴു വര്‍ഷത്തെ ജീവിത യാതനകള്‍ അറിയാത്തവരാണ്. താന്‍ വിവാഹ മോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്നന രേഖ വ്യാജമാണ്. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിന് സാക്ഷികളുണ്ടെന്നും ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി