കേരളം

'ഞാന്‍ മരിക്കാന്‍ കാരണം എസ്‌ഐ', ജീവനൊടുക്കിയ എഎസ്‌ഐയുടെ വാട്‌സ് ആപ്പ് സന്ദേശം, ആലുവയില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്‌ രണ്ട് എഎസ്‌ഐമാര്‍

സമകാലിക മലയാളം ഡെസ്ക്

ലുവ മേഖലയില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് രണ്ട് എഎസ്‌ഐമാര്‍. മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് ആരോപണം. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണി(52), തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ പി സി ബാബു(45) എന്നിവരാണ് രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത്. 

ഈ മാസം എട്ടിനാണ് പൗലോസ് ജോണി ക്വാട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചത്. പി സി ബാബു ജീവനൊടുക്കിയത് ഇന്നലേയും. പൗലോസ് ജോണിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും ഇതില്‍ അന്വേഷണവും മറ്റ് നടപടികളും ഉണ്ടായില്ല. 

സ്റ്റേഷന്‍ എസ്എച്ച്ഒക്കെതിരെയുള്ള ബാബുവിന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ കാരണം എസ്‌ഐ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു