കേരളം

'സ്‌നേഹത്തിന് ഇത്ര മധുരമോ?'; ഞങ്ങള്‍ അയച്ച സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന്; വൈറലായി മേയറുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് 85 ലോഡ് സാധനങ്ങള്‍ ദുരന്തബാധിത മേഖലകളിലേക്ക് അയച്ച തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന് വലിയ പിന്തുണയാണ് ആളുകള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ കോഴിക്കോട്ടേക്ക് അയച്ച ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്ന് കൊടുത്തയച്ച സ്‌നേഹ സമ്മാനത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ കോഴിക്കോടിന് നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

#സ്‌നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയില്‍
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോള്‍ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹല്‍വയാണിത്…. ഞങ്ങള്‍ കയറ്റി അയച്ച #സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന് …. #സ്‌നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു …
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍