കേരളം

കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്ക് പിഴ; കോടതി പിരിയും വരെ തടവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടര്‍ന്ന് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, മണ്ഡലം നേതാക്കളായ കെഎ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എംയു ബിനില്‍, ഐആര്‍ ജ്യോതി, റാക്‌സണ്‍ തോമസ്, ഉദയന്‍, ലാലന്‍  എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്.

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംവിധായകന്‍ കമല്‍ എതിര്‍ത്ത് പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി മാര്‍ച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു