കേരളം

മണ്ണിടിച്ചില്‍: കൊങ്കണ്‍ റെയില്‍വേ പാത അടച്ചു

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ടതിന് ശേഷമാണ് പാത അടച്ചത്. മണ്ണിടിച്ചിലില്‍ പാത യാത്രയോഗ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട ആറ് ട്രെയിനുകള്‍ നേരത്തേ റദ്ദാക്കിയിരുന്നു.

എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം, ജാംനഗര്‍-തിരുനെല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍, ഓഖ-എറണാകുളം ട്രെയിനുകളുമാണ് റദ്ദാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു