കേരളം

മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു; കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാണ്ടായി എന്ന അവസ്ഥ; പരിഹാസവുമായി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സിപിഎമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണ്. ശബരിമലയിലെ പൊലീസ് നടപടിയിലും കള്ളക്കേസ്സുകളിലും ഈ സര്‍ക്കാരിന് താമസംവിനാ നിയമവഴിയില്‍ തന്നെ തിരിച്ചടികിട്ടുമെന്നുറപ്പാണ്. അനിവാര്യമായ തകര്‍ച്ചയാണ് സി. പി. എമ്മിനെ കാത്തിരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
.

പോസ്റ്റിന്റെ പൂര്‍ണരൂപം

കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോള്‍. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാന്‍ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ വന്നാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യും. വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണ്. ശബരിമലയിലെ പൊലീസ് നടപടിയിലും കള്ളക്കേസ്സുകളിലും ഈ സര്‍ക്കാരിന് താമസംവിനാ നിയമവഴിയില്‍ തന്നെ തിരിച്ചടികിട്ടുമെന്നുറപ്പാണ്. അനിവാര്യമായ തകര്‍ച്ചയാണ് സി. പി. എമ്മിനെ കാത്തിരിക്കുന്നത്. ശബരിമല അതിനൊരു നിമിത്തമായി എന്നുമാത്രം. സംസ്ഥാനകമ്മിറ്റിയും സെക്രട്ടറിയേറ്റുമൊക്കെ ദിവസങ്ങളോളം കൂടിയിരുന്ന് കാലം കഴിക്കുകയല്ലാതെ അതിലെ തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. വമ്പിച്ച ഗൃഹസമ്പര്‍ക്കം പ്‌ളാന്‍ ചെയ്തിട്ട് സംസ്ഥാനത്തെ പത്തുശതമാനം വീടുപോലും കയറിത്തീര്‍ക്കാന്‍ അവര്‍ക്കുകഴിഞ്ഞിട്ടില്ല. കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍