കേരളം

നേരിട്ടെത്തിയാലേ പണമെടുക്കാന്‍ കഴിയുള്ളു എന്ന ദുരിതം മാറുന്നു; ട്രഷറി അക്കൗണ്ടുകള്‍ക്ക് എടിഎം കാര്‍ഡ് വിതരണം ചെയ്യാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ട്രഷറി സേവിങ്‌സ് അക്കൗണ്ട് ഉടമകളായ എല്ലാവര്‍ക്കും എടിഎം കാര്‍ഡ് വിതരണം ചെയ്യാന്‍ ധനവകുപ്പ് ഉത്തരവിറക്കി. 11 ലക്ഷംപേര്‍ക്കാണ് നിലവില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടുള്ളത്. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് 2 മാസത്തിനുള്ളില്‍ എടിഎം കാര്‍ഡ് നല്‍കുക. ഇതോടെ ട്രഷറി ശാഖകളില്‍ നേരിട്ടെത്തിയാലേ പണമെടുക്കാന്‍ കഴിയൂ എന്ന തടസ്സം നീങ്ങി. 

ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍ നിലനിര്‍ത്തുന്ന പരിഷ്‌കാരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് എടിഎം സൗകര്യം വരുന്നത്. ടിഎസ്ബി, ഫെഡറല്‍ ബാങ്ക് എന്നീ പേരുകള്‍ രേഖപ്പെടുത്തിയ കോ ബ്രാന്‍ഡഡ് കാര്‍ഡാണ് വിതരണം ചെയ്യുക. ബാങ്ക് എടിഎം കാര്‍ഡിലെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണമെടുക്കാം. ഫെഡറല്‍ ബാങ്കുമായി ഉടന്‍ കരാര്‍ ഒപ്പിടും. 

11 ലക്ഷം ട്രഷറി സേവിങ് അക്കൗണ്ടുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കാര്‍ഡ് നല്‍കും. ശരാശരി എസ്ബി പലിശ 4% ആണ്; ജീവനക്കാരുടെ ട്രഷറി സേവിങ്‌സ് നിക്ഷേപത്തിന് 6% പലിശയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു