കേരളം

കണ്ടെത്താനുള്ളത് അഞ്ച് പേരുടെ മൃതദേഹം; പുത്തുമലയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടവും നിരവധി പേര്‍ മരിക്കുകയും ചെയ്ത വയനാട് പുത്തുമലയില്‍ നടത്തി വന്ന രക്ഷാ ദൗത്യം അവസാനിപ്പിച്ചു. 18 ദിവസം നീണ്ടുനിന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഉരുള്‍പ്പൊട്ടലില്‍ കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. ഇനിയും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്താനുണ്ട്. 

കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുതായി എന്തെങ്കിലും സൂചന കിട്ടിയാല്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ തയാറാണെന്ന് സബ് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. 

ഇന്ന് പച്ചക്കാട് മേഖലയില്‍ ഹംസ എന്നയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടന്നത്. വയനാട്ടിലെ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ