കേരളം

ബിജെപിക്ക് വിജയസാധ്യതയില്ല; മകന്‍ മത്സരിക്കാനില്ല; പാലായില്‍ ക്രൈസ്തവ സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്ജ്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍  ക്രൈസ്തവ സ്വതന്ത്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കണം. എന്നാല്‍ പാലാ പിടിച്ചെടുക്കാം. പിസി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

യുഡിഎഫ് വിട്ടുവന്നാല്‍ പിജെ ജോസഫിനെ എന്‍ഡിഎ മുന്നണി സ്വീകരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും. നിഷ ജോസ് കെ മാണി നാമനിര്‍ദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിഷയെ സ്ഥാനാര്‍ഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

ഹൈന്ദവ ഭൂരിപക്ഷമുള്ള പാലായില്‍ എന്‍.ഡി.എയ്ക്ക് നല്ല വിജയസാധ്യതയുണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പൊതുസ്വതന്ത്രനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ എന്‍.ഡി.എ പ്രതിനിധി പാലായില്‍നിന്ന് നിയമസഭയില്‍ എത്തും. നിലവില്‍ രണ്ട് അംഗങ്ങളാണ് നിയമസഭയില്‍ എന്‍ഡിഎയ്ക്കുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് മൂന്നാകുമെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത