കേരളം

രാഹുല്‍ ഗാന്ധി മൂന്ന് ദിവസം വയനാട്ടില്‍; ഇന്ന് കണ്ണൂരില്‍ എത്തും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് എത്തും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. 

പ്രളബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയ്ക്ക്  കണ്ണൂര്‍ജില്ലയില്‍ പ്രത്യേക പരിപാടികള്‍ ഇല്ല. മൂന്നുദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ 30ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും. ബുധനാഴ്ച വിമാനത്താവളത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എംപി., ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.

രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. എസ്.പി.ജി. ഉദ്യോഗസ്ഥരുള്‍പ്പെടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗവും മട്ടന്നൂരില്‍ ചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍