കേരളം

ശൈശവാരോഗ്യ സൂചികയിലും മുന്നില്‍ കേരളം ; ഏറ്റവും പിന്നില്‍ മധ്യപ്രദേശ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ശൈശവാരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. കുട്ടികളുടെ ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ രംഗത്തെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് കേരളം പട്ടികയില്‍ ഒന്നാമതെത്തിയത്. സന്നദ്ധസംഘടനകളായ വേല്‍ഡ് വിഷന്‍ ഇന്ത്യയും, ഐഎഫ്എംആര്‍ ലീഡും ചേര്‍ന്നാണ് ചൈല്‍ഡ് വെല്‍ബീയിങ് ഇന്‍ഡെക്‌സ് തയ്യാറാക്കിയത്. 

സൂചികയില്‍ കേരളം 0.76 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. 0.67 പോയിന്റുമായി തമിഴ്‌നാടും ഹിമാചല്‍ പ്രദേശും തൊട്ടുപിന്നിലെത്തി. 0.53 പോയിന്റ് നേടിയ മേഘാലയ, 0.50 പോയിന്റോടെ ജാര്‍ഖണ്ഡ്, 0.44 പോയിന്റുള്ള മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 

കേന്ദ്രഭരണപ്രദേശങ്ങളില്‍ പുതുച്ചേരി 0.77 പോയിന്റ് നേടി മുന്നിലെത്തി. 0.52 പോയിന്റ് നേടിയ ദാദ്ര നഗര്‍ ഹവേലിയാണ് ഏറ്റവും പിന്നില്‍. കുട്ടികളുടെ ആരോഗ്യകരമായ വ്യക്തിത്വ വികസനം, ഗുണപരമായ ബന്ധങ്ങള്‍, സുരക്ഷ എന്നീ മൂന്നു മേഖലകള്‍ കേന്ദ്രീകരിച്ചാണ് സൂചിക തയ്യാറാക്കിയത്. 

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി കേരള സര്‍ക്കാര്‍ കാണിക്കുന്ന ശ്രദ്ധ ഏറെ മാതൃകാപരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ പോഷകാഹാരം, ശുദ്ധജല ലഭ്യത, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു