കേരളം

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍ മോദിയെ പുകഴ്ത്തുന്നു; തരൂരിനെതിരെ പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ശശി തരൂര്‍ എംപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്.  ഇവരുടെ പ്രസ്താവനകള്‍ അക്രമകാരികള്‍ക്ക് വീരപരിവേഷം നല്‍കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്റെയും മനു അഭിഷേക് സിംഗ്!വിയുടെയും അഭിപ്രായത്തെ പിന്താങ്ങി തരൂര്‍ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു,  കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള  വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം