കേരളം

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്നും എങ്കില്‍മാത്രമേ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ പരീക്ഷാ ക്രമക്കേടു കേസില്‍ നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പിഎസ്‌സി മുഖാന്തരം അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥ നിരാശാജനകമാണ്. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. എങ്കില്‍മാത്രമേ വിശ്വാസ്യത വീണ്ടെടുക്കാനാവൂ- ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പരീക്ഷാ ക്രമക്കേടു കേസില്‍ പ്രതികളായ എല്ലാവരും പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി