കേരളം

പിതാവിന്റെ അര്‍ബുദ ചികിത്സയ്ക്കായി പണം മുഴുവന്‍ ചെലവഴിച്ചു; ഫീസ് അടയ്ക്കാന്‍ നേരിട്ടെത്തി മേജര്‍ രവി, കൈതാങ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിക്ക് സഹായഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി. പിതാവിന്റെ അര്‍ബുദ ചികിത്സയ്ക്കായി പണം മുഴുവന്‍ ചെലവാക്കിയതിനെ തുടര്‍ന്ന് സെമസ്റ്റര്‍ ഫീസടക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിക്കാണ് മേജര്‍ രവി സഹായവുമായെത്തിയത്.അച്ഛന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് കുട്ടി സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് മെസേജ് ശ്രദ്ധയില്‍പെട്ട മേജര്‍ രവി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു.

വിദ്യാര്‍ത്ഥി പഠിക്കുന്ന തൃക്കാക്കര കെഎംഎം കോളജില്‍ നേരിട്ടെത്തിയാണ് ഫീസടയ്ക്കാനുള്ള പണം അദേഹം നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി, വിദ്യാര്‍ത്ഥിയെ റൂമിലേക്ക് വിളിച്ച് വരുത്തി, 18000 രൂപ വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിനു കൊടുത്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് മിടുക്കനായി വലിയ നിലയിലെത്തുമ്പോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും മേജര്‍ രവി വിദ്യാര്‍ത്ഥിയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി