കേരളം

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്തവരും ഇവിടെ ജയിച്ചിട്ടുണ്ട്; തരൂരിന് എതിരെ വീണ്ടും മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോദി സ്തുതിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ രൂപപ്പെട്ട പോര് അവസാനിക്കുന്നില്ല. ശശി തരൂരിനെതിരെ കെ മുരളധീരന്‍ വീണ്ടും രംഗത്തെത്തി. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത നേതാക്കളും ജയിച്ചിട്ടുണ്ടെന്ന് മുരളധീരന്‍ പറഞ്ഞു. തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയിത്തിന് കാരണമായതെന്നും മുരളീധരന്‍ പറഞ്ഞു. 

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത കോണ്‍ഗ്രസ് നേതാവ് എ ചാള്‍സ് മൂന്നുതവണ ഇവിടെനിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ താന്‍ വിമര്‍ശിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്ല. കോണ്‍ഗ്രസിന് പുറത്തുപോയെങ്കിലും താന്‍ ബിജെപിയെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ശശി തരൂര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കരുതിയത് കൊണ്ടാകും പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും എന്നാല്‍ താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ വ്യക്തമാക്കി.

മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി ഔദ്യോഗികമായി തീരുമാനിച്ചതിന് ശേഷമാണ് മുരളധീരന്‍ വീണ്ടും തരൂരിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍