കേരളം

കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം മാറിയത് കള്ള നോട്ട്; രണ്ട് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: 16,000 രൂപയുടെ കള്ള നോട്ടുമായി പട്ടാമ്പിയില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പട്ടാമ്പി കൊടുമുണ്ടയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം കള്ള നോട്ട് മാറവേയാണ് ഇവര്‍ പിടിയിലായത്. 

ഒറ്റപ്പാലം സ്വദേശികളായ ഫൈസല്‍ ബാബു, ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. 2000 രൂപയുടെ രണ്ട് കള്ള നോട്ടുകളും 500 രൂപയുടെ 24 കള്ള നോട്ടുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുതുതല കൊടുമുണ്ട യാറം ഭാഗത്ത് ഓട്ടാറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം 2000ന്റെ നോട്ടുകള്‍ നല്‍കുകയായിരുന്നു. 

സംശയം തോന്നിയ കടയുടമ ഇവരെ തടഞ്ഞു വച്ച് നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ച് കളള നോട്ടാണെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ഇവരുടെ പക്കല്‍ നിന്ന് കൂടുതല്‍ നോട്ടുകള്‍ കണ്ടെടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍ താഹീര്‍ രക്ഷപ്പെട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ