കേരളം

'കൊച്ചിയിലെ യാത്രാദുരിതം മുഖ്യമന്ത്രിയും അറിഞ്ഞു'; വഴിയൊരുക്കാന്‍ കഷ്ടപ്പെട്ട് പൊലീസുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മേല്‍പ്പാല നിര്‍മ്മാണവും പൊളിഞ്ഞ റോഡുകളും കാരണം യാത്രാദുരിതത്തില്‍ ബുദ്ധിമുട്ടുകയാണ് കൊച്ചിനിവാസികള്‍. തിരക്കുളള സമയത്ത് ദേശീയ പാതയില്‍ പാലാരിവട്ടം സിഗ്നല്‍ ജംഗ്ഷന്‍ മുതല്‍ നെട്ടൂര്‍ വരെയുളള ഭാഗം കടന്നുകിട്ടാന്‍ ഒരു മണിക്കൂറിലേറെ ചെലവഴിക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇതിനിടെ യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടിയ കുണ്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എളുപ്പത്തില്‍ കടന്നുപോകാന്‍ പൊലീസുകാരും കഷ്ടപ്പെട്ടുപോയി.

ആലപ്പുഴയിലെ വള്ളംകളി മല്‍സരവേദിയില്‍നിന്നാണ്  മുഖ്യമന്ത്രി കൊച്ചിയിലേക്ക്  എത്തിയത്.ഉച്ചയ്ക്ക് രണ്ടരയോടെതന്നെ കുണ്ടന്നുര്‍വഴിയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലീസ് ക്രമീകരണങ്ങള്‍ തുടങ്ങിയിരുന്നു.സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെയും സ്ഥലത്ത് നേരിട്ടെത്തി. അപകടങ്ങള്‍ പതിവായ കുണ്ടന്നൂരില്‍ ഇതിനിടെ തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതും.

ഗതാഗതക്കുരുക്ക് ഉണ്ടാവാതിരിക്കാന്‍ പൊലീസ് പരമാവധി പരിശ്രമിച്ചു. അഞ്ചേകാലോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുണ്ടന്നൂരിലെത്തി. ബ്ലോക്കില്‍ കുടുങ്ങി ഇഴഞ്ഞുനീങ്ങുന്ന  സകലവാഹനങ്ങളെയും വകഞ്ഞുമാറ്റി പൊലീസ് തീര്‍ത്ത വഴിയിലൂടെയാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന