കേരളം

നെഹ്‌റു ട്രോഫി: നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം, ചമ്പക്കുളം രണ്ടാമത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞത്. 

ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും എത്തി. മൊത്തം 79 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 23 എണ്ണം ചുണ്ടന്‍ വള്ളങ്ങളായിരുന്നു. 
 
മുഖ്യമന്ത്രി പിണറായി വിജയനാണ് 67ാമത് വള്ളം കളി ഉദ്ഘാടനം ചെയ്തത്. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി